ജമ്മുകാശ്മീര്‍: കാശമീരിലെ ലഖന്‍പൂരില്‍ സൈനീക ഹെലികോപ്ടര്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് പൈലറ്റ് മരിച്ചു.സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ധ്രുവ് എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകത്തില്‍ പെട്ടത് ഇന്നലെ (25.01.2021)രാത്രി 7.15 ഓടെയായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ പൈലറ്റുമാരെ പത്താന്‍കോട്ടിലെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2019 ലും ഇന്ത്യന്‍ സൈന്യത്തിന്റെ ധ്രുവ് ഹെലികോപ്ടര്‍ ഇടിച്ചിറക്കിയിരുന്നു. അന്ന്‌നോര്‍ത്തന്‍ കമാന്റ് ലഫ്റ്റനന്റ് ജനറല്‍ ആയിരുന്ന റണ്‍ബീര്‍ സിംഗും മറ്റ് ഓഫീസര്‍മാരും സഞ്ചരിച്ച ഹെലിക്കോപ്റ്ററായിരുന്നു സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാശ്മീരിലെ പൂഞ്ചില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.




