റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

January 24, 2021 - 3:57 pm

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. 24/01/21 ഞായറാഴ്ച രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി. എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *