റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട് പ്രവാസിയായ മലയാളി തൂങ്ങി മരിച്ചു

January 24, 2021 - 3:52 pm

ഒമാൻ: മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച്‌ പ്രവാസി മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പും തൊട്ടുപിന്നാലെ ആത്മഹത്യയും. പത്തനംതിട്ട സ്വദേശിയായ പ്രശാന്ത് തമ്പിയാണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ച്‌ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്തത്.

‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട്‌ മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’; പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി. തമാശ രീതിയില്‍ എഴുതിയ കുറിപ്പാണെന്ന് കരുതിയ സുഹൃത്തുക്കള്‍ പക്ഷേ മണിക്കൂറുകള്‍ക്കകം കേട്ടത് അടുത്ത സുഹൃത്തിന്‍റെ ആത്മഹത്യാ വിവരമാണ്. ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങിയാണ് പ്രശാന്ത് ആത്മഹത്യ ചെയ്തത്.

ഒമാനില്‍ ജെ.സി.ബി ഓപറേറ്ററായിരുന്നു പ്രശാന്ത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയിലേക്ക് വന്നത്. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *