റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിക്കെതിരെയുളള വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാല്‍ ഹൈക്കോടതിയില്‍

January 23, 2021 - 9:09 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ കൊച്ചിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച വാറന്റ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.

വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ വിപിന്‍ലാല്‍ ജയില്‍ മോചിതനായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വിപിന്‍ലാലിനെ ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാളെ ഹാജരാകാന്‍ വാറന്റ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം കേസിന്റെ വിചാരണ പുനരാരംഭിച്ചു. കാവ്യാ മാധവന്റെ സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരുടെ വിസ്താരം പൂര്‍ത്തിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *