റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നു.ചികിത്സാവകാശ സമിതി പ്രതിഷേധിച്ചു

January 18, 2021 - 11:39 am

പാലക്കാട്: മന്ത്രി എ .കെ. ബാലനു വേണ്ടിയുള്ള കാത്തിരിപ്പിനെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നതിനെതിരെ ചികിത്സാവകാശ സമിതി പ്രതിഷേധിച്ചു.

2021 ജനുവരി 20 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രി എ.കെ. ബാലന്‍ കോവിഡ് ചികിത്സയിലായതിനാലാണ് ഉദ്ഘാടനം നീട്ടുകയായിരുന്നു. ഫെബ്രുവരി ആദ്യം ഒപി തുറക്കുമെന്നാണ് വിവരം.എന്നാൽ ഒപി തുറക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധിച്ചാണ് ചികിത്സാവകാശ സമിതി രംഗത്തെത്തിയത്.

എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കുകയും ഉദ്ഘാടന ചടങ്ങ് പിന്നീട് നടത്തുകയും ചെയ്യണമെന്നാണ് സമിതിയുടെ ആവശ്യം.

മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം ഇരുവരെ പൂര്‍ത്തിയായിട്ടില്ല.
അടിയന്തിര സാഹചര്യത്തില്‍ പണി തീര്‍ന്ന മുറികള്‍ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു. ഒപി ബ്ലോക്ക് തുറക്കാനുള്ള ശ്രമം നേരത്തെ നടത്തിയിരുന്നു. പിഡിയാട്രിക്, ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന്‍ ഒപികള്‍ തുറക്കാനാണ് ശ്രമിച്ചത്.ഇതിനായി ആറുനിലകളുള്ള ഒരു ബ്ലോക്കിലെ മൂന്നു നിലകളിലാണ് പണി തീര്‍ത്തിട്ടുണ്ട്.കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്കയക്കാനും തീരുമാനിച്ചിരുന്നു.

ഇലക്‌ട്രിക്കല്‍ പണിയൊഴികെ മറ്റു പ്രവര്‍ത്തികള്‍ പൂർത്തിയാക്കിയിട്ടുണ്ട്. 25 – 1 – 2021 ഓടെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മന്ത്രി എ.കെ. ബാലന്റെ അസാന്നിധ്യം കൂടി പരിഗണിച്ച്‌ അടുത്ത മാസം ആദ്യത്തേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു.20 ന് മുമ്പ് ഒപികളുടെ പണി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങൾ അതിവേഗം നടക്കുകയാണ്. ഉദ്ഘാടനം സംബന്ധിച്ച ഇരുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ചുമതല വഹിക്കുന്ന ഒറ്റപ്പാലം സബ്കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *