റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണുകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു: പ്രതികളെ തിരിച്ചറിയാന്‍ സാധിക്കാതെ കൂട്ടബലാത്സംഗത്തിനിരയായ ബധിരയും മൂകയുമായ പെണ്‍കുട്ടി

January 15, 2021 - 8:29 am

മധുബാനി: ബീഹാറിലെ മധുബാനി ജില്ലയില്‍ 15 വയസുള്ള ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍
കണ്ണുകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിനാല്‍ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പോലിസ്. തിരിച്ചറിയാതിരിക്കാന്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് കുറ്റവാളികള്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അവളുടെ രണ്ട് കണ്ണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും അവള്‍ക്ക് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആടുകളെ മേയാന്‍ മറ്റു ചില കുട്ടികളോടൊപ്പം ഗ്രാമത്തിന് പുറത്തുള്ള വയലിലേക്ക് പോയ കുട്ടിയെ വൈകീട്ടോടെ അയല്‍ ഗ്രാമത്തിലെ തരിശായ വയലില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയ പെണ്‍കുട്ടി മധുബാനി സര്‍ദാര്‍ ആശുപത്രിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *