ന്യൂഡല്‍ഹി: നെല്ലിന് ശേഷം, ഗോതമ്പിന്റെ പ്രധാന കയറ്റുമതിക്കാരായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. യുഎസ് കാര്‍ഷിക വകുപ്പ് (യുഎസ്ഡിഎ) 2020-21 (ജൂലൈ-ജൂണ്‍)ലെ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി 1.8 ദശലക്ഷം ടണ്ണായിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ചിലെ വിതരണ നിരക്ക് ടണ്ണിന് 244.35 ഡോളറാണ്.
ഒരു വര്‍ഷം മുമ്പ് ഇത് 206.59 ഡോളറായിരുന്നു. അതായത് 18.3 ശതമാനം കൂടുതല്‍ നിരക്കാണ് ഇപ്പോഴുള്ളത്. ഈ നിരക്ക് വര്‍ധനയാണ് അടുത്തുള്ള വിപണികളി ലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് അവസരമൊരുക്കുന്നത്. പ്രത്യേകിച്ച് റഷ്യയില്‍ നിന്ന് കൂടുതല്‍ ഗോതമ്പ് വാങ്ങുന്ന ബംഗ്ലാദേശ് ഇനി ഇന്ത്യയെ ആശ്രയിക്കു മെന്നാണ് കരുതുന്നത്. ഫെബ്രുവരി 15 മുതല്‍ റഷ്യന്‍ സര്‍ക്കാര്‍ ടണ്ണിന് 25 യൂറോ നികുതി ചുമത്തിയതോടെയാണ് ബംഗ്ലാദേശ് വാങ്ങലുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ തുടങ്ങിയത്.2020-21ല്‍ ബംഗ്ലാദേശിലെ മൊത്തം ഗോതമ്പ് ഇറക്കുമതി 6.6 മെട്രിക് ടണ്ണാണ്.



