പാലക്കാട്: പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ്.
തിങ്കളാഴ്ച്ച(11/01/21) രാവിലെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കണ്ടത്. നഗരസഭയിലെ സിസിടിവിയില്‍ നിന്നും കൊടി കെട്ടിയ ആളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ ഇയാളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൃത്യമായ ഉദ്ദേശത്തോടെ തന്നെ ഗാന്ധിയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കെട്ടി എന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രൂപസാദൃശ്യമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.