റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ 11/01/21തിങ്കളാഴ്ച വിചാരണ പുനരാരംഭിക്കും

January 11, 2021 - 9:58 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 11/01/21 തിങ്കളാഴ്ച വിചാരണ പുനരാരംഭിക്കും. കേസിൽ പുതിയ പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം ആദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. അതോടൊപ്പം കേസിലെ രണ്ട് പ്രതികളുടെ ജാമ്യവും തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്നാൽ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായെതിർക്കും.

കേസിൽ വിചാരണ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് 2019 ൽ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. നിരവധി ആളുകളുടെ വിചാരണ പൂർത്തിയാക്കാനുള്ളതിനാൽ കേസിൽ എത്രനാൾ കൂടെ വിചാരണ നടപടികൾക്ക് വേണ്ടിവരുമെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ധരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *