റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപി മാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്

January 8, 2021 - 3:39 pm

ന്യൂ ഡല്‍ഹി: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ് വ്യക്തമാക്കി. എംപി.മാര്‍ക്ക്‌ എംഎല്‍എ സ്ഥാനത്തേക്ക്‌ മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന്‌ ഹൈക്കമാന്റില്‍ ധാരണയായി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ അംഗസംഖ്യ കുറക്കാനാവില്ല. എന്നാണ്‌ ഹൈക്കമാന്റിന്റെ നിലപാട്‌. ഒരു സംസ്ഥാനത്തും ഇളവ്‌ വേണ്ടെന്നാണ്‌ നിലവിലെ ധാരണ.

കേരളത്തിലെ ചില കോണ്‍ഗ്രസ്‌ എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനകള്‍ നേരത്തേ ഉണ്ടായിരുന്നു. പ്രധാനമായും കെ.മുരളീധരന്റെയും, കെ സുധാകരന്റെയും പേരുകളാണ്‌ ഉയര്‍ന്നുകേട്ടത്‌. ഒപ്പം അടൂര്‍ പ്രകാശും, ബെന്നി ബഹനാനും മത്സരിക്കുമെന്നും സൂചനകളുണ്ടായിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാലെ ചില മണ്ഡലങ്ങളിലൊക്കെ വിജയ സാധ്യതകളുളളു എന്ന വിലയിരുത്തലുകളും വന്നിരുന്നു. ആയതിനാല്‍ എംപിമാരില്‍ പലരും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ലോകസഭയിലും രാജ്യ സഭയിലും കോണ്‍ഗ്രസിന്‌ അംഗസംഖ്യ കുറവായ സാഹചര്യത്തില്‍ എംപിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക്‌ ഹൈക്കമാന്റ് എത്തിച്ചേരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *