റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കൊല്ലുമെന്ന് കത്ത്

January 8, 2021 - 11:38 am

ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് കൊല്ലുമെന്ന് കത്ത് ലഭിച്ചു. ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ വിദഗ്ധരായ കൊലയാളികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തോക്കുകളുപയോഗിച്ച് കൊലയാളികള്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ ആക്രമിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. എകെ-47, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ പോലുള്ള ഏറ്റവും പുതിയ ആയുധങ്ങള്‍ ഇവര്‍ ആക്രമണത്തിന് ഉപയോഗിക്കുമെന്നും പറയുന്നുണ്ട്. കത്ത് എഴുതിയ ആള്‍ നാഗ്പൂര്‍ സ്വദേശിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചിനാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ്, യാത്ര എന്നിവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *