ബഹുനില കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയ ജാന്‍വി കുക്രേജയുടെ മരണ കാരണം വിശദമായി അന്വേഷിക്കുന്നു

മുംബൈ: പുതുവത്സരാഘോഷത്തിനായി കൂട്ടുകാരോടൊപ്പം എത്തിയ ജാന്‍വി കുക്രേജ എന്ന 19 കാരിയുടെ മരണം കൊലപാതകമാണോയെന്നറിയാനുളള ഡെമ്മി പരീക്ഷണത്തിന്‌ തയ്യാറായി മുംബൈ പോലീസ്‌ . അന്ധേരിക്കു സമീപം ഖാര്‍വെസ്റ്റില്‍ ബഹൂനില കെട്ടിടത്തില്‍ നിന്ന്‌ വീണ നിലയിലായിരുന്നു ജാന്‍വിയുടെ മൃതദേഹം. കൊലപാതക കാരണം കണ്ടെത്താന്‍ സംഭവം പുനരാവിഷ്‌ക്കരിക്കാനാണ്‌ പോലീസിന്റെ തീരുമാനം. പ്രതികളായ ശ്രീജൊഗ്‌ധന്‍കര്‍(24)കൂട്ടുകാരി ദിയ പടന്‍കര്‍ (19) എന്നിവരെ പോലീസ്‌ അറസറ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇവര്‍ക്കെതിരെ കൊലപാതകമാണ്‌ ചുമത്തിയിട്ടുളളത്‌.

ജാന്‍വിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ലഹരി മരുന്ന്‌ ഉപയോഗം ഉള്‍പ്പെടയുളള വിവിധ വശങ്ങളാണ്‌ പരിശോധിക്കുന്നത്‌. ജാന്‍വിയുടെ രക്തം, മുടി, നഖം എന്നീ സാമ്പിളുകള്‍ പരിശോധനക്കായി ഫോറന്‍സിക്‌ സയസ്‌ ലബോറട്ടറിയിലേക്ക്‌ അയച്ചു. ജോഗ്‌ധന്‍കര്‍, ദിയ എന്നിവര്‍ക്കൊപ്പം പുതുവത്സരാഘോഷത്തിന്‌ ജാന്‍വി കെട്ടിടത്തിലെത്തിയിരുന്നു. പിതാവിന്റെ പിറന്നാള്‍ ആഘോഷമായിരുന്നതിനാല്‍ ജനുവരി 1ന്‌ വെളളയിയാഴ്‌ച പുലര്‍ച്ചെ 12 15 വരെ വീട്ടിലുണ്ടായിരുന്ന ജാന്‍വി അതിന്‌ ശേഷമാണ്‌ കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സരാഘോഷത്തിന്‌ പോയത്‌. രാവിലെയാണ്‌ മൃതദേഹം താഴത്തെ നിലയില്‍ കണ്ടെത്തിയത്‌.

വരും ദിവസങ്ങളില്‍ ജാന്‍വിയുടെ ഡെമ്മി ഉപയോഗിച്ച്‌ അന്നത്തെ സംഭവം പോലീസ്‌ പുനരാവിഷ്‌ക്കരിക്കും. കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്‌. ജാന്‍വിയുടെ തലക്ക്‌ പരിക്കേറ്റിട്ടുളളതായി പ്രഥമീകാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാം നിലയില്‍ നിന്നും താഴത്തേക്ക്‌ ജാന്‍വിയെ വലിച്ചിറക്കിയിട്ടുണ്ടാാവാം. അല്ലെങ്കില്‍ തളളിയിട്ടിരിക്കാം. പടിക്കെട്ടില്‍ ചോരപ്പാടുകളും മുടിയും കണ്ടെത്തിയിരുന്നു. പ്രതികളും ജാന്‍വിയും തമ്മില്‍ വഴക്കുണ്ടായെന്നാണ്‌ കരുതുന്നതെന്ന പോലീസ്‌ പറഞ്ഞു.

ത്രികോണ പ്രണയമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ പ്രഥമീക നിഗമനം. ഒന്നാംതീയതി പുലര്‍ച്ചെ രണ്ടരയോടെയാണ്‌ മൃതദേഹം കെട്ടിടത്തിന്‌ സമീപം കണ്ടെത്തിയത്‌. അപകട മരണമാണെന്ന്‌ ആദ്യം കരുതിയെങ്കിലും, പുതുവര്‍ഷത്തെ ആദ്യത്തെ കൊലപാതകേസായാണ്‌ മുംബൈ പോലീസ്‌ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌. മുംബൈ ജെയ്‌ഹിന്ദ്‌ കോളേജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിനിയാണ്‌ ജാന്‍വി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരുടെ മൊഴിയെടുത്തതായി പോലീസ്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം