
മൃതദേഹം സൂക്ഷിച്ച മുറികളിലിരിക്കാൻ ഭയം; ഒഡീശയിൽ സർക്കാർ സ്കൂൾ പൊളിച്ചു നീക്കുന്നു
സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും പുതിയതൊന്നു പണിയാനും മുഖ്യമന്ത്രി നവീൻ പട്നായിക് അനുമതി നൽകിയിട്ടുണ്ട്
ഭുവനേശ്വർ: ഒഡീശയിൽ ട്രെയിൻ അപകടത്തെത്തുടർന്ന് താത്കാലിക മോർച്ചറിയായി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിലിരിക്കുന്നക് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. 65 വർഷം പഴക്കമുള്ള ബാഹനാഗ ഹൈ സ്കൂളാണ് പൊളിച്ചു …