റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് സാമ്പത്തിക സഹായുമായി അസം സര്‍ക്കാര്‍

January 7, 2021 - 8:19 am

ദിസ്പൂര്‍: അഭ്യസ്ഥവിദ്യരായ എസ്.സി വിഭാഗത്തില്‍പെട്ട തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സമ്പത്തിക സഹായവുമായി അസം സര്‍ക്കാര്‍. 25,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷ ലഭിക്കുന്നവരില്‍ നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കും. 2021 ജനുവരി 18ന് മുമ്പായി ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കണം

അപേക്ഷകര്‍ ബിരുദധാരികള്‍ ആയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ കവിയാന്‍ പാടില്ല. പ്രായം 25നും 45നും ഇടയിലായിരിക്കണം ദാരിദ്ര്യ രേഖക്ക് താഴെയുളളവര്‍ക്കാണ് പ്രയോജനം ലഭിക്കുക.

ഓഫ്‌ലൈനില്‍ സാമൂഹ്യ ക്ഷേമ വകുപ്പുമുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എസ് സി ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം പാസ്‌പോര്‍ട്ടസൈസ് ഫോട്ടോ, വോട്ടര്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും പണം എന്തിനാണ് ചെലവഴിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *