റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസ് കോണ്‍ഗ്രസിലെ അപമാനകരമായ രംഗങ്ങളെന്ന് ലോകം: വിജയം തനിക്കൊപ്പം, പ്രതിഷേധം അവസാനിപ്പിക്കുവെന്ന് ട്രംപ്

January 7, 2021 - 9:55 am

വാഷിങ്ടണ്‍: അനുകൂലികര്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ച് കയറിയ നടപടി പിന്തുണച്ച് ട്രംപ്. ദേശസ്നേഹമുള്ളവരാണ് പ്രതിഷേധം നടത്തുന്നതെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വിജയം തന്നോടൊപ്പമെന്ന് ആവര്‍ത്തിച്ച ട്രംപ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
അതേസമയം, അമേരിക്കയില്‍ അരങ്ങേറിയത് കലാപമാണെന്നും, ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ‘യുഎസ് കോണ്‍ഗ്രസിലെ അപമാനകരമായ രംഗങ്ങള്‍” എന്നാണ് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നു. സമാധാനപരമായതും ചിട്ടയായതുമായ അധികാര കൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.യുഎസ് സെനറ്റില്‍ നടന്നത് അപമാനകരമായ സംഭവമാണെന്ന് മുന്‍ യുഎസ് ബറാക്ക് ഒബാമ വ്യക്തമാക്കി.ട്രംപും അനുയായികളും അമേരിക്കന്‍ വോട്ടര്‍മാരുടെ തീരുമാനം അംഗീകരിക്കുകയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് ട്വിറ്ററില്‍ കുറിച്ചത്. ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനമാണ് വിനാശകരമായ ഫലങ്ങള്‍ ഉളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയെ അമേരിക്ക പക്വതയോടെ മറികടക്കുമെന്ന് വിശ്വസിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയിലുള്ള തുര്‍ക്കിക്കാര്‍ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോളിയും സംഭവത്തില്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *