തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പ്രചരണ സമയത്ത് നല്‍കിയ വാക്ക് പാലിച്ചു സ്ഥാനാര്‍ഥി. നിർധനരായ രണ്ട് വീട്ടമ്മമാര്‍ക്ക് ആടുകളെ വാങ്ങി നൽകിയാണ് വടക്കാഞ്ചേരി നഗരസഭയില്‍ സില്‍ക് നഗര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി .എച്ച്. ഹരീഷ് വാക്കുപാലിച്ചത്.
സി.എച്ച്. ഹരീഷ് വോട്ടഭ്യര്‍ത്ഥിച്ച് വീട്ടിലെത്തുമ്പോള്‍ ജീവിക്കാന്‍ എന്തെങ്കിലും ഒരു പണി ശരിയാക്കി തരണം എന്നായിരുന്നു അമ്പലപുരം കോഴിപ്പാട്ടില്‍ ശോഭയും പെരിങ്ങണ്ടൂര്‍ കളത്തില്‍ വീട്ടില്‍ ദേവകിയും ആവശ്യപ്പെട്ടത് .
കോവിഡ് മൂലം പണിയില്ലാതെ ജീവിതം വഴിമുട്ടിയ വിഷമം തൊഴിലാളി കുടുംബം പങ്കുവെച്ചിരുന്നു. ദേവകിക്ക് ഒരു ആടിനെയും ശോഭയ്ക്ക് ആടിനെയും കുഞ്ഞിനേയും പുതുവത്സര സമ്മാനമായി ഹരീഷ് വാങ്ങി നൽകി.
താൻ തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും വീട്ടമ്മയുടെ ആവശ്യം തന്നാല്‍ കഴിയുന്ന വിധത്തില്‍ നിറവേറ്റുമെന്ന്ഹരീഷ് ഉറപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റു. എങ്കിലും വീട്ടമ്മമാര്‍ക്ക് നല്‍കിയ വാഗ്ദാനം ഹരീഷ് നടപ്പിലാക്കുകയായിരുന്നു.’