അയോധ്യയിലെ രാമക്ഷേത്രം: ധനസമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രമെന്ന് വിഎച്ച്പി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ധനസമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിജയ് ശങ്കര്‍ തിവാരി. ശ്രീറാം ജന്മഭൂമി മന്ദിര്‍ നിധി സമര്‍പന്‍ അഭിയാന്‍ എന്ന പ്രചരണപരിപാടി ജനുവരി 15 മുതലാണ് ധനസമാഹരണ യജ്ഞം തുടങ്ങുക. ‘മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചു ഹിന്ദു കുടുംബങ്ങളെ മാത്രമേ സംഭവനക്കായി സമീപിക്കൂയെന്ന് വിജയ് ശങ്കര്‍ തിവാരി പറഞ്ഞു. സംഘടനാ പ്രവര്‍ത്തകരും മറ്റ് അനുബന്ധ ഗ്രൂപ്പുകളും ആണ് രാമക്ഷേത്രത്തിനായുള്ള ധനസമാഹരണം നടത്തുക.രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവനകള്‍ക്കായി ഫെബ്രുവരി 27 വരെയാണ് രാജ്യവ്യാപകമായി പ്രചാരണം നടത്തുന്നത് . ഉത്തരാഖണ്ഡില്‍ ഇത് ഫെബ്രുവരി അഞ്ചിന് സമാപിക്കും.മറ്റ് മതങ്ങളെ തഴയുന്നു എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു രാമ ഭക്തരെ മാത്രമേ ഞങ്ങള്‍ സമീപിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും മറ്റ് മതപശ്ചാത്തലക്കാരായ സന്നദ്ധപ്രവര്‍ത്തകരും സംഭാവന നല്‍കാന്‍ മുന്നോട്ട് വന്നാല്‍ ആ സംഭാവനകള്‍ സ്വീകരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം