തിരുവനന്തപുരം നാവായിക്കുളത്ത് 11വയസ്സുകാരൻ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, പിതാവിന്റെ മൃതദേഹം കുളത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരം നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അൽത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകൻ അൻഷാദും കുളത്തിൽ ചാടി എന്ന സംശയത്തെടുർന്ന് നടത്തിയ തിരച്ചിലിൽ പിതാവിന്റെ മൃതദേഹം ലഭിച്ചു. ശനിയാഴ്ച(02/01/21) രാവിലെയാണ് സംഭവം. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോ റിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർ കുളത്തിൽ ചാടിയോ എന്ന സംശയമുയർന്നത്.

തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. രണ്ടാമത്തെ മകനായി ഫയർഫോഴ്സ് ഇപ്പോഴും കുളത്തിൽ തിരച്ചിൽ തുടരുകയാണ്.

Share
അഭിപ്രായം എഴുതാം