റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ ഏക ക്രൈസ്തവ രാജ്യത്തിന്റെ കഥ പറയുന്ന ‘വില്ലാർ വട്ടത്തെ രാജകുമാരി’ എന്ന നോവൽ വി.എൻ വാസവൻ പ്രകാശനം ചെയ്തു

December 31, 2020 - 4:04 pm

കോട്ടയം: ക്രിയാറ്റിഫ് നോവൽ അവാർഡ് മത്സരത്തിൽ വെങ്കല പുരസ്കാരം ലഭിച്ച റ്റി.ഒ.ഏലിയാസിൻ്റെ ‘വില്ലാർവട്ടത്തെ രാജകുമാരി’ എന്ന ചരിത്ര നോവലിൻ്റെ പ്രകാശനം വി.എൻ.വാസവൻ നിർവഹിച്ചു.

തൃശൂർ ക്രിയാറ്റിഫ് പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 31-12-2020 വ്യാഴാഴ്ച കോട്ടയം നാഗമ്പടം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ വച്ച് കോട്ടയം പ്രസ് ക്ലബിൻ്റെ സ്കൂൾ ഓഫ് ജേർണലിസം ഡയറക്ടർ തേക്കിൻകാട് ജോസഫ് പുസ്തകം ഏറ്റുവാങ്ങി.

ക്രിയാറ്റിഫ് നോവൽ അവാർഡ് മത്സരത്തിൽ വെങ്കല പുരസ്കാരം ലഭിച്ച റ്റി.ഒ.ഏലിയാസിൻ്റെ ‘വില്ലാർ വട്ടത്തെ രാജകുമാരി’ കേരളത്തിലെ ഏക ക്രൈസ്തവ രാജ്യത്തിന്റെ കഥ പറയുന്ന നോവലാണ്. രമേഷ് ബി വെട്ടിമറ്റം, ചലച്ചിത്ര സംവിധായകൻ പ്രൊഫ. കവിയൂർ ശിവ പ്രസാദ് , ക്രിയാറ്റിഫ് പബ്ലിഷേഴ്സ് എഡിറ്റർ ഇൻ ചീഫ് വി ബി രാജൻ, ക്രിയാറ്റിഫ് മാനേജിംഗ് എഡിറ്റർ സുഭദ്ര വാര്യർ , റ്റി. ഒ ഏലിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *