ബെംഗളൂരു: പിഡിപി നേതാവും ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്ന് 31-12-2020 വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2021 ജനുവരി 1 ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മദനിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ബെംഗളൂരു സ്ഫോടന കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്ലാറ്റിലാണ് കഴിയുന്നത്.



