റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാഫിസ് സയ്യദിന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ച്‌ പാക് ഭീകര വിരുദ്ധ കോടതി

December 25, 2020 - 12:59 pm

ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച്‌ പാക് ഭീകര വിരുദ്ധ കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പതിനഞ്ചു വര്‍ഷത്തേക്കാണ് തടവ് ശിക്ഷ. ഇസ്ലാമിക ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ നേതാവാണ് ഹാഫിസ് സയ്യദ്. തടവ് ശിക്ഷയ്‌ക്കൊപ്പം രണ്ടു ലക്ഷം രൂപയും പിഴയും ഈടാക്കണം. 41 കേസ്സുകളാണ് സയ്യദിന്റെ പേരിലുള്ളത്. 28 കേസ്സാണ് കോടതി ഇപ്പോള്‍ പരിഗണിച്ചിട്ടുള്ളത്. മറ്റു കേസ്സുകള്‍ പരിഗണനയിലാണ്.

2008ല്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അന്താരാഷ്ട്ര ഭീകരനായി മുദ്രകുത്തിയി രിക്കുന്നയാളാണ് സയ്യദ്. 21 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് സയ്യദ്. എന്നാല്‍ എല്ലാവിധ വി.ഐ.പി പരിഗണനയിലുമാണ് സയ്യദിനെ പാകിസ്താന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *