പാസഞ്ചര്‍ ട്രെയിനും ചരക്കുവണ്ടിയും കൂട്ടിയിടിച്ച് അപകടം: 31 പേര്‍ക്ക് പരിക്ക്

September 26, 2023

ലാഹോര്‍: പാകിസ്ഥാനില്‍ ചരക്കുവണ്ടിയും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തര്‍ഷാ സ്റ്റേഷനിലായിരുന്നു അപകടം ഉണ്ടായത്. മിയാന്‍വാലിയില്‍ നിന്ന് വന്ന പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ലാഹോറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ …

പാക്കിസ്ഥാനില്‍ യുവതിയെ കല്ലെറിഞ്ഞു കൊന്നു

September 4, 2023

ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പുര്‍ ജില്ലയില്‍ വ്യഭിചാരക്കുറ്റം ആരോപിച്ചു യുവതിയെ കല്ലെറിഞ്ഞു കൊന്നു. ഭര്‍ത്താവും 2 സഹോദരങ്ങളും ചേര്‍ന്നു യുവതിയെ മരത്തില്‍ കെട്ടിയിട്ട് ഉപദ്രവിച്ചശേഷം കല്ലെറിഞ്ഞു കൊന്നെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്.പാക്കിസ്ഥാനില്‍ വര്‍ഷത്തില്‍ ആയിരത്തോളം സ്ത്രീകളാണു സമാനമായ രീതിയില്‍ …

കോടതിക്കു പുറത്ത് സംഘര്‍ഷം: ഇമ്രാനെതിരേ ഭീകരവാദ കേസ്

March 20, 2023

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പത്തോളം നേതാക്കള്‍ക്കുമെതിരേ പാകിസ്താനില്‍ ഭീകരവാദ കേസ്. ഇമ്രാന്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലക്‌സിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുകയും നശീകരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയും ചെയ്തതിനെത്തുടര്‍ന്നാണു നടപടി.തോഷാഖാന അഴിമതിക്കേസ് …

അറസ്റ്റ് വാറന്‍ഡ് റദ്ദാക്കണമെന്ന ഇമ്രാന്റെ ഹര്‍ജി കോടതി തള്ളി

March 7, 2023

ഇസ്ലാമാബാദ്: തോഷാഖാനാ കേസില്‍ തനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതിനു പുറമേ ഇമ്രാന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലുകള്‍ക്ക് വിലക്ക് …

ഇമ്രാനെ പിടിക്കാനാകാതെ പോലീസ്

March 6, 2023

ഇസ്ലാമാബാദ്: തോഷാഖാനാ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) നേതാവുമായ ഇമ്രാന്‍ ഖാനെ പിടികൂടാനാകാതെ പോലീസ്. അറസ്റ്റ് ചെയ്യാനായി ലാഹോറിലെ വസതിയില്‍ എത്തിയ പോലീസിന് ഇമ്രാനെ കണ്ടെത്താനായില്ല. വിവരം അറിഞ്ഞ് …

തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി ഇമ്രാന്‍ ഖാന്റെ ലോങ് മാര്‍ച്ച്

October 29, 2022

ലാഹോര്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലോങ് മാര്‍ച്ച്. ലാഹോറില്‍ 29/10/2022 തുടക്കമിട്ട മാര്‍ച്ച് 380 കിലോമീറ്റര്‍ പിന്നിട്ട് ഇസ്ലാമാബാദില്‍ എത്തുമ്പോഴേക്കും വന്‍ പ്രക്ഷോഭമാക്കി മാറ്റാനാണ് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹ്രിക് ഇ …

പബ്ജി; അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ

January 29, 2022

ലാഹോർ: അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ. പാകിസ്താൻ നഗരമായ ലാഹോറിലാണ് സംഭവം. പബ്ജി ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് വിവരം. ലാഹോറിലെ കാഹ്നയിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവം നടന്നത്. 45കാരിയായ മാതാവ് നഹീദ് മുബാറക്, 22കാരനായ …

മഞ്ഞില്‍ കുടുങ്ങി സഞ്ചാരികള്‍: പാകിസ്ഥാനില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം

January 9, 2022

ലാഹോര്‍: പാക്കിസ്ഥാനില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്നു വാഹനത്തില്‍ കുടുങ്ങിയ 22 പേര്‍ മരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ കുട്ടികളാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രശസ്തമായ ഹില്‍ സ്റ്റേഷനായ മുറിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മുറിയില്‍ പ്രവേശിച്ചതോടെ നഗരത്തിലേക്കുള്ള എല്ലാ വഴികളും …

അയിഷ മാലിക്ക്: പാക് സുപ്രീം കോടതിയിലേക്ക് ആദ്യ വനിതാ ജഡ്ജിയെത്തുന്നു

January 9, 2022

ലാഹോര്‍: പാകിസ്താന്‍ സുപ്രീം കോടതിയില്‍ ഇതാദ്യമായി വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജി അയിഷ മാലിക്കാണു രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് അവകാശിയായത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ അയിഷയുടെ നിയമനത്തിന് കഴിഞ്ഞദിവസം പച്ചക്കൊടി കാട്ടി. …

പാകിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് നാല് സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തി

December 8, 2021

ലാഹോര്‍: മോഷണക്കുറ്റം ആരോപിച്ച് പാകിസ്ഥാനില്‍ നാല് സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ ആള്‍ക്കൂട്ടം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ നടന്ന സംബവത്തിന്റെ …