അടിമാലി: ഒരുകാലത്ത് ജലവൈദ്യുതി പദ്ധതികളുടേയും അണക്കെട്ടുകളുടേയും നിര്‍മ്മാണത്തിനെത്തിച്ചിരുന്ന സിമന്റ് സൂക്ഷിച്ചിരുന്ന തോട്ടാപ്പുര അവഗണനയുടെ നടുവില്‍. വെടിമരുന്നുള്‍പ്പടെയുളള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായിട്ടാണ് ഇവിടെ പാറ തുരന്ന് മുറിയുണ്ടാക്കിയിരുന്നത്. കലല്ലാര്‍കുട്ടി-വെളളത്തൂവല്‍ റോഡ് കടന്നുപോകുന്ന ഭാഗത്ത് തോട്ടാപ്പുരയുടെ അടിഭാഗത്തായാണ് ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ പാറതുരന്ന് മുറികള്‍ ഉണ്ടാക്കിയിരുന്നത്. വൃത്താകാരത്തിലുളള കവാടത്തില്‍ നിന്നും 50 മീറ്ററിലേറെ ഉളളിലേക്ക് കടന്നാണ് മുറികള്‍ . ഇവിടെ ഇപ്പോള്‍ വവ്വാലുകളുടെ ആവാസ കേന്ദ്രമാണ് പുരാവസ്‌തു വിഭാഗം ഏറ്റടുത്താല്‍ സഞ്ചാരികള്‍ക്ക് വിസ്‌മയ കാഴ്‌ചയൊരുക്കാന്‍ പോന്നതാണിവിടെ എന്ന് നാട്ടുകാര്‍ പറയുന്നു



