മലയിന്‍ കീഴ്: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ പെരുകാവ് നന്ദനത്തില്‍ എ.വിഷ്‌ണുദേവ്(19), വലിയശാല മകത്തില്‍ അനന്ദന്‍ (19) എന്നിവരാണ് മരിച്ചത്. കണ്‌ഠന്‍ശാസ്‌താ ക്ഷേത്രത്തിന് സമീപത്തെ കടവില്‍ ഇന്നലെ (24.12.2020) വൈകി്ട്ട് 3 മണിയോടെയാണ് അപകടം.
പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ച മറ്റ് നാലുപേരൊന്നിച്ച് ക്രിസ്‌തമസ് ആഘോഷങ്ങളുടെ ഭാഗമായി പുഴ കാണാനെത്തിയതാണ്‌സംഘം. . 3 ബൈക്കുകളിലാാണ് ഇവരെത്തിയത്. എല്ലാവരും കുളിക്കാനിറങ്ങി . ഇതിനിടെ വിഷ്‌ണുദേവ് കയത്തില്‍ അകപ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനന്ദനും മുങ്ങിതാഴുകയായിരുന്നുവെന്ന് മലയില്‍കീഴ് പോലീസ് പറഞ്ഞു. നിലവിളികേട്ടെത്തിയ സമീപവാസികളായ രണ്ട് യുവാക്കള്‍ അരമണിക്കൂറോളം തെരച്ചില്‍ നടത്തിയാണ് ഇരുവരേയും പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജാശുപത്രയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമാരകോവില്‍ നൂറല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യൂക്കേഷനില്‍ ബിഎസ്.സി ഡയാലിസിസ് കോഴ്‌സ് പഠിക്കുകയാണ് വിഷ്‌ണുദേവ്.റിട്ട. ബാങ്ക് ജീവനക്കാരനായ വാസുദേവന്‍ നായരുടേയും അജിതാ കുമാരിയുടേയും മകനാണ് വിഷ്‌ണുദേവ് .സഹോദരന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ വിശ്വദേവ്. വലിയശാല മകത്തില്‍ സുധീര്‍ കുമാര്‍- അര്‍ച്ചന ദമ്പതികളുെ മകനാണ് മരിച്ച അനന്ദന്‍.
ആറ്റില്‍ വലിയ ഒഴുക്കും ആഴവും ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. താരതമ്യേന വെളളവും കുറവായിരുന്നു. സമീപത്ത് താമസിക്കുന്ന സഹോദരങ്ങളായ ബിനോയ്, ബിജോയ് എന്നിവരാണ് ബഹളം കേട്ട് എത്തുകയും അപകടത്തില്‍ പെട്ടവരെ കണ്ടെത്തുകയും ചെയ്‌തത്.