റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന്‌(24/12/2020) കൊച്ചിയില്‍

December 24, 2020 - 10:07 am

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്‌ പിന്നാലെ ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ഇന്ന്‌(24.12.2020) കൊച്ചിയില്‍ നടക്കും. സംസ്ഥാന ഭാരവാഹിയോഗം, സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗം എന്നിവക്കുപിന്നാലെയാണ്‌ കോര്‍ കമ്മറ്റി ചേരുന്നത്‌. ഇന്ന്‌ ചേരുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുളള പ്രഭാരി സിപി രാധാകൃഷ്‌ണന്‍ പങ്കെടുക്കും.

ശോഭാസുരേന്ദ്രന്‍ വിഷയം, ഗ്രൂപ്പ തിരിച്ച്‌ പദവികള്‍ നല്‍കല്‍, സംസ്ഥാന അദ്ധ്യക്ഷന്‍റെ ഏകാധിപത്യ പ്രവണത തുടങ്ങിയവ കൃഷ്‌ണദാസ്‌ വിഭാഗം കോര്‍കമ്മറ്റി യോഗത്തില്‍ ഉന്നയിക്കും. അതേസമയം കഴിഞ്ഞ 40 വര്‍ഷത്തെ പാര്‍ട്ടിയുടെ മികച്ച പ്രകടനമെന്ന നിലയില്‍ ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഔദ്യോഗിക പക്ഷം ശ്രമിക്കുക.

തെഞ്ഞെടുപ്പ്‌ സമയത്തെ പരസ്യ പ്രസ്ഥാവനകളുടെ പേരില്‍ ശോഭാ സുരേന്ദ്രനേയും ,പിഎം വേലായുധനേയും പ്രതിസ്ഥാനത്ത്‌ നിര്‍ത്താനും നീക്കമുണ്ട്‌. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പങ്കെടുക്കാതിരുന്നതും ഉയര്‍ത്തിക്കാട്ടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *