റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നു

December 20, 2020 - 12:36 pm

ന്യുഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നു . 16,91,772 പേര്‍ ഇതുവരെ മരിച്ചു. അഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മരണം 1.45 ലക്ഷവും കടന്നു. രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. ഇത് ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.ചികിത്സയിലുള്ളവരുടെ 30 ഇരട്ടിയാണ് രോഗമുക്തരായവര്‍.3,06,465 പേരാണ് നിലവില്‍ ചികിത്സയിലുള്ളത് .

അമേരിക്കയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷം പിന്നിട്ടു.18,077,768 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 323,401പേര്‍ മരിച്ചു. ബ്രസീലിലും ഗുരുതരമായി തുടരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *