റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

December 17, 2020 - 11:08 am

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. രവീന്ദ്രന്റെ ഹർജി 17-12-2020 വ്യാഴാഴ്ച കോടതി പരിഗണിക്കാനിരി ക്കെയാണ് ഹാജരായത്. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കൊച്ചി ഓഫീസിൽ സി.എം രവീന്ദ്രന്‍ എത്തിച്ചേർന്നു. 17-12-2020 ന് ഹാജരകാൻ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

സി.എം.രവീന്ദ്രന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ പല പ്രാവശ്യം വിളിച്ചതായി സ്വപ്നയുടെ മൊഴി നൽകിയിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും കോവിഡ് മുക്തനായ രവീന്ദ്രൻ തുടർ ചികിത്സ ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് പ്രാവശ്യവും ഹാജരായില്ല. 2020 നവംബര്‍ 6 ന് നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി .

നവംബര്‍ 27 നും ഹാജരായില്ല. തുടർന്ന് ഡിസംബര്‍ 10ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടീസയച്ചപ്പോഴും കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു. സി.എം.രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്ട്രേഷന്‍ വകുപ്പിന് ഇ.ഡി. കത്തയച്ചിരുന്നു. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. കോഴിക്കോട് വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *