റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വധുവിന് കോവിഡ്: പിപിഇ കിറ്റ് ധരിച്ച് വിവാഹിതരായി ദമ്പതികള്‍

December 7, 2020 - 9:35 am

ജയ്പൂര്‍: പിപിഇ കിറ്റ് ധരിച്ച് നടിയുടെ പിറന്നാള്‍ ആഘോഷം വരെ നാം കണ്ടുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പിപിഇ കിറ്റ് ധരിച്ച് വിവാഹിതരായ ദമ്പതികളുടെ ദൃശ്യങ്ങളാണ്. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഷഹാബാദ് പട്ടണത്തില്‍ കെല്‍വാര കൊറോണ സെന്ററിലാണ് അസാധാരണ വിവാഹം നടന്നത്. വരനും വധുവും പുരോഹിതനും ഉള്‍പ്പെടെയുള്ളവര്‍ പിപിഇ കിറ്റ് ധരിച്ചാണ് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി വധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പിപിഇ കിറ്റ് ധരിച്ച് ചടങ്ങുകള്‍ നടത്തിയത്. രോഗം സ്ഥിരീകരിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് കൊറോണ സെന്ററില്‍ വെച്ച് വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *