ആലപ്പുഴ: എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് പിടികൂടിയത്. ഇവരെ കട്ടപ്പനയില്‍ നിന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
കഞ്ചാവും ലഹരി വസ്തുക്കളുമായാണ് പ്രതികൾ അറസ്റ്റിലായത്. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.