വള്ളികുന്നം: ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ അരുണാലയത്തില്‍ അരുണ്‍ (37) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ വള്ളികുന്നം പരിയാരത്തുകുളങ്ങര സന്തോഷ് ഭവനത്തില്‍ സുരേഷിനെ (45) ആലപ്പുഴ മെഡിക്കൽആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനു താഴെ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിന് ശേഷം ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന പ്രതിയെ 5-12-2020 ശനിയാഴ്ച രാവിലെ മലമേല്‍ചന്ത ഭാഗത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
ഫോണ്‍വിളിയുടെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. വള്ളികുന്നം സിഐ ഡി മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.