ദില്ലി: രാജ്യത്ത് മൂന്ന് കോവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിതരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മ വിശ്വാസമുണ്ടെന്നും വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യ പ്രശ്‌നമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.
സുരക്ഷിതമായ വിലകുറഞ്ഞ വാക്‌സിന്‍ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും വാക്‌സിന്‍ സംഭരണത്തിന് കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സില്‍ വിതരണത്തിനുവേണ്ട വിപിുലമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. മറ്റുപല രാജ്യങ്ങളേയും അപേക്ഷിച്ച് ഇന്ത്യയുടെ സംവിധാനങ്ങള്‍ മികച്ചതാണെന്നും ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വാക്‌സിന്‍ വിതരണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് മുമ്പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍വ്വ കക്ഷിയോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ അമിത്ഷാ ,രാജ്‌നാഥ്‌സിംഗ്, ഹര്‍ഷ വര്‍ദ്ധന്‍ എന്നിവരും പങ്കെടുത്തു.




