റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈന ലോകത്തേക്ക് കുറിച്ച് ചിന്തിക്കുന്നില്ല, പകരം അതിന്റെ ലക്ഷ്യം മാത്രം ഉന്നമാക്കി നീങ്ങുകയാണെന്ന് ആര്‍എസ്എസ് മേധാവി

December 3, 2020 - 11:00 am

ന്യൂഡല്‍ഹി: സോഷ്യലിസവും വികസനവും പ്രത്യയശാസ്ത്രമായി അംഗീകരിക്കണമെന്ന് അവകാശപ്പെടുന്ന ചൈന, രാജ്യ വിപുലീകരണം-ശക്തിപ്പെടുത്തലെന്ന മുന്‍കാല ചക്രവര്‍ത്തിമാരുടെ ആശയങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.യുഎസിന്റെ ശ്രമങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടായി. എന്നാല്‍ ചൈനയെ ഇതൊന്നും ബാധിക്കുന്നില്ല. ലോകം തങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്ന് അറിയാന്‍ അവര്‍ക്ക് സമയമില്ല, പകരം ലോക ശക്തിയാവുകയെന്ന ലക്ഷ്യത്തിലേക്ക് അത് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ചൈന ഇപ്പോഴും വന്‍ ശക്തി തന്നെയാണ്. ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണെന്നും ഞങ്ങള്‍ ഒരിക്കലും മുതലാളിത്തത്തിലേക്ക് പോകില്ലെന്നും ഞങ്ങള്‍ വിപുലീകരണവാദികളല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ ഇത് സംഭവിക്കില്ലെന്ന് ഗുരുജി (മുന്‍ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാല്‍ക്കര്‍) 1960കളില്‍ പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം കാത്തിരിക്കൂ, ചൈന അതിന്റെ അടിസ്ഥാന സ്വഭാവത്തിലേക്ക് മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് കണ്‍ഫ്യൂഷ്യസില്‍ നിന്നുള്ള പ്രചോദനം കുറവായിരിക്കും പകരം മുന്‍ ചക്രവര്‍ത്തിമാരുടെ വിപുലീകരണ സ്വഭാവം അവര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതാണ് ഇന്ന് നമ്മള്‍ കാണുന്നത്. ഇന്ന്, ചൈന ഒരു വലിയ സാമ്പത്തിക ശക്തിയായി മാറി, അതിന്റെ സ്വാധീനം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നു. ലോകം തങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അവര്‍ ആലോചിക്കുന്നില്ല. അത് അതിന്റെ ലക്ഷ്യം പിന്തുടരുകയാണ്, -ഭഗവത് പറഞ്ഞു. അതേസമയം, ഇന്ത്യ എന്നത്തേക്കാളും ശക്തമാണെന്നും അതിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *