റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ത്ഥികള്‍ക്കുനേരെ പിക്ക്-അപ് വാന്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു

December 3, 2020 - 7:48 am

പുനലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കുനേരെ പിക്ക്-അപ് വാന്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. ഉറുകുന്ന് ഓലിക്കല്‍ അലക്‌സിന്റെയും സിന്ധുവിന്റെയും മക്കളായ ശാലിനി (14), സഹോദരി ശ്രൂതി(13), അയല്‍വാസി ടിസന്‍ഭവനില്‍ കുഞ്ഞുമോന്റെയും സുജയുടെയും മകള്‍ കെസിയ(17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച (02/12/2020)ഉച്ചക്ക് മൂന്നരയോടെ ദേശീയപാതയില്‍ ഉറുകുന്ന് മുസിലിയാര്‍ പാടത്തിന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച അപകടം.

അലക്‌സ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉറുകുന്ന് ആറാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. അലക്‌സിന്റെ ഉറുകുന്നിലുളള കയില്‍പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ പിക്കപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ പരിസര വാസികള്‍ മൂവരേയും പുനലൂര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശുതിയും കെസിയയും മരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രഥമീക ചികിതസ്‌ക്കുശേഷം ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *