റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : കോൺഗ്രസ് സുപ്രീംകോടതിയിൽ

April 23, 2026 - 7:08 am

തിരുവനന്തപുരം | ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകി. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടതായും പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എം പി ടി എൻ പ്രതാപനാണ് ഹർജി സമർപ്പിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു പ്രധാനമന്ത്രിുയടെ രാഷ്ട്രീയ പ്രസംഗം.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ഏപ്രിൽ 18 നായിരുന്നു പ്രധാനമന്ത്രി ദൂരദർശനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു പ്രധാനമന്ത്രിുയടെ രാഷ്ട്രീയ പ്രസംഗം. പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചുകൊണ്ട് പ്രസംഗത്തിൽ വിമർശിച്ചു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചുവെന്നും എന്നാൽ, സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും കോൺഗ്രസ് പ്രസിഡന്റ് ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *