Tag
ന്യൂസ് ഡെസ്ക്

അനന്തപുരിക്ക് ഞങ്ങളുടെ കര്‍മ്മ പദ്ധതിയെന്ന മുദ്രാവാക്യവുമായി ബിജെപി

December 2, 2020 - 8:53 am

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ ബിജെപി പ്രകടന പത്രിക അനന്തപുരിക്ക് ഞങ്ങളുടെ കര്‍മ്മ പദ്ധതി പുറത്തിറക്കി. 2025 ഓടുകൂടി തിരുവനന്തപുരം നഗരത്തെ ഇന്ത്യയിലെ മികച്ച നഗരമാക്കി മാറ്റുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

ദേശീയ ശുചിത്വ പട്ടികയില്‍ 372-ാം സ്ഥാനത്തുളള നഗരത്തെ ഒന്നാമതെത്തിക്കുമെന്നും ഇതിനായി സ്വച്ഛ് തിരുവനന്തപുരം പദ്ധതി നടപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കി.നഗരസഭയിലെ 25 വര്‍ഷത്തെ ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിന് അന്ത്യം കുറിച്ച് ഭരണം പിടിക്കുകയാണ് ബിജെപി യുടെ ലക്ഷ്യം,

വികസനം ,ശുചിത്വം,പൈതൃക നഗരം, ഹരിത നഗരം,സാസംസ്‌കാരിക നഗരം ,സുന്ദര നഗരം ,വയോജന ക്ഷേമം ,സ്ത്രീ ശാക്തീകരണം ,പ്രവാസി ക്ഷേമം തൊഴില്‍ ക്ഷേമം, കൃഷി ,പൊതു വിദ്യാഭ്യാസം കുടിവെളളം, കായികം,ടൂറിസംതുടങ്ങിയ നിരവധി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്

യുഡിഎഫിന്റെ അനന്ത സമൃദ്ധി പദ്ധതിയും ഇടതുമുന്നണിയുടെ വികസനത്തിന് ഒരു വോട്ട് ‌സാമൂഹ്യമൈത്രിക്ക് ഒരുവോട്ട് പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *