റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരൻ മരിച്ചു

December 2, 2020 - 3:46 pm

മുംബൈ: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരൻ മരിച്ചു. ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്. ഈസ്റ്റ് അന്ധേരിയില്‍ 29 – 11 – 2020 ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

സഹോദരിയോടൊപ്പം ബലൂണ്‍ വീർപ്പിച്ച് കളിക്കുന്നതിനിടെയാണ് അപകടം. പൊട്ടിയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അകത്തേക്ക് കുരുങ്ങിയതിനാൽ സാധിച്ചില്ല

കുട്ടിയെ ഉടനെ വീടിന് അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ധേരിയിലുള്ള ക്രിട്ടികെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുരുതരാവസ്ഥയെ തുടർന്ന് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ക്രിട്ടികെയര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത് എന്ന് ദേവ്‍രാജിന്‍റെ അമ്മാവന്‍ രാജ രാംദയാല്‍ നാഗ് പറഞ്ഞു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരിച്ചു. ദേവ്‍രാജിന്‍റെ പിതാവ് പാന്‍ വില്‍പനക്കാരനാണ്. മൂന്ന് സഹോദരങ്ങളുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *