റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി

December 1, 2020 - 1:16 pm

ഡൽഹി: കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്നതിനെതിരേ സുപ്രീംകോടതി. കൊവിഡ് രോഗികളെ തൊട്ടുകൂട്ടാത്തവരാക്കി മാറ്റാന്‍ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതി കാരണമാകുമെന്ന് കോടതി പറഞ്ഞു.

വീട്ടില്‍ വരുന്നവര്‍ക്ക് അവിടെ കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക മാത്രമാണ് നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഉദ്ദേശിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊവിഡ് രോഗികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നോട്ടീസ് പതിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *