റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ് 129 പേര്‍ക്ക് രോഗമുക്തി

November 27, 2020 - 2:27 pm

വയനാട് : ജില്ലയില്‍ ഇന്നലെ (26.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10152 ആയി. 8503 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം. നിലവില്‍ 1221 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 581 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ സ്വദേശികളായ 28 പേര്‍, നെന്മേനി 23 പേര്‍, ബത്തേരി 18 പേര്‍, മുട്ടില്‍ 15 പേര്‍, കല്‍പ്പറ്റ 11 പേര്‍, മാനന്തവാടി, മൂപ്പൈനാട് 9 പേര്‍ വീതം, പുല്‍പ്പള്ളി 8 പേര്‍, പടിഞ്ഞാറത്തറ 7 പേര്‍, വൈത്തിരി 6 പേര്‍, മീനങ്ങാടി, വെങ്ങപ്പള്ളി 3 പേര്‍ വീതം, കോട്ടത്തറ, പൂതാടി, മേപ്പാടി 2 പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

129  പേര്‍ക്ക്  രോഗമുക്തി

മൂപ്പൈനാട്  സ്വദേശികളായ 7 പേര്‍, പുല്‍പള്ളി, കണിയാമ്പറ്റ  6 വീതം, എടവക  5 പേര്‍, മേപ്പാടി 4 പേര്‍, നെന്മേനി, മുട്ടില്‍, പൊഴുതന, കല്‍പ്പറ്റ, ബത്തേരി 3 പേര്‍ വീതം, നൂല്‍പ്പുഴ, അമ്പലവയല്‍, പനമരം 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, മാനന്തവാടി, തവിഞ്ഞാല്‍, വൈത്തിരി, കോട്ടത്തറ ഓരോരുത്തരും, മലപ്പുറം, ആലപ്പുഴ, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 71 പേരുമാണ് രോഗമുക്തി നേടിയത്.

688 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (26.11) പുതുതായി നിരീക്ഷണത്തിലായത് 688 പേരാണ്. 752 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9421 പേര്‍. ഇന്നലെ വന്ന 96 പേര്‍ ഉള്‍പ്പെടെ 707 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 1407 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 162758 സാമ്പിളുകളില്‍ 161217 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 151065 നെഗറ്റീവും 10152 പോസിറ്റീവുമാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9253/covid-19-daily-updates-Wayanad-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *