റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ വകുപ്പിന്റെ വിയോജിപ്പ് മറികടന്ന് ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ ധാരണ

November 26, 2020 - 4:04 pm

പത്തനംതിട്ട : ശബരിമലയിൽ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധാരണയായി. എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറി തലവിദഗ്ധ സമിതി അംഗീകരിച്ചു.

എന്നാൽ ശബരിമലയില്‍ എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കും. ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാം എന്നാണ് സമിതിയുടെ നിര്‍ദ്ദേശം. ശബരിമലയില്‍ ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതിനാല്‍ ജാഗ്രതയോടെ മാത്രം തീരുമാനമെന്നും സമിതി അറിയിച്ചു.

തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനോട് ആരോഗ്യവകുപ്പിന് വിയോജിപ്പാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *