കട്ടപ്പന: വണ്ടന്മേട് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫിന് സ്ഥാര്‍ത്ഥിയില്ല. അതോടെ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായി. സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയാവാത്തതിനാല്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായില്ല. രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് വണ്ടന്മേട് അതേസമയം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിന് പിന്നില്‍ കൂട്ടുകച്ചവടമാമെണന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. സിപിഐ യിലെ ശിവരാജ് ചിഹ്നത്തമ്പി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബിജെപിയിലെ ജിപി രാജന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്.
അതോടൊപ്പം ഒന്നാം വാര്‍ഡിലെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പറ്റിയും ആര്‍ക്കും ഒരു വിവരവുമില്ല. പ്രവര്‍ത്തകര്‍ക്കുപോലും അറിയില്ല. സ്ഥാനാര്‍ത്ഥിയുടെ പേര് പുറത്തുവിടുകയോ ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഒരു പോസ്റ്റര്‍ പോലും സ്ഥാപിച്ചട്ടില്ല.എല്‍ഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തനത്തില്‍ ഏറെ മുമ്പിലാണ്. എല്‍ഡിഎഫിലെ ശാന്തി നീതിയും എന്‍ഡിഎ യിലെ മാരി അറമുഖവുമായാണ് പ്രധാന മത്സരം.

