കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷന്‍ സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ഉത്തരവിട്ടു. മാദ്ധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിലും മാദ്ധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുകയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയുമാണ് സമിതിയുടെ ചുമതല
ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കും കണ്‍വീനര്‍.ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിലെ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ,കളക്ട്രേറ്റിലെ ലോ ഓഫീസര്‍,ഒരു വിശിഷ്ട മാദ്ധ്യമ /സാമൂഹ്യ പ്രര്‍ത്തകന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഡിസംബര്‍ 16 വരെയാണ് സമിതിയുടെ കാലാവധി.



