റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിസർവ്വ് ആർ.ഒ, എ.ആർ.ഒമാർക്ക് പരിശീലനം നൽകി

November 17, 2020 - 4:56 pm

തൃശ്ശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് നിലവിലെ റിട്ടേണിംഗ് ഓഫീസർമാർ, അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് പകരം നിയോഗിക്കാനുള്ള റിസർവ്വ് ഓഫീസർമാർമാർക്കുള്ള പരിശീലനം ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടന്നു. മുൻ വർഷങ്ങളിലൊന്നും ചുമതലയേൽക്കുന്ന റിട്ടേണിംഗ് ഓഫീസർമാർക്കും അസി. റിട്ടേണിംഗ് ഓഫീസർമാർക്കും റിസർവ്വ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് റിസർവ്വ് ഓഫീസർമാരെ നിയോഗിക്കുന്നതും പരിശീലനം നൽകുന്നതെന്നും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജാബീഗം പറഞ്ഞു. 35 ഉദ്യോഗസ്ഥർക്കാണ് രണ്ടു ദിവസങ്ങളിലായി പരിശീലനം നൽകിയത്.

നാമനിർദ്ദേശ പത്രികാ സ്വീകരണം, സൂക്ഷ്മ പരിശോധന, സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം നൽകൽ, ബാലറ്റ് തയ്യാറാക്കൽ, പോളിംഗ് സാമഗ്രികളുടെ വിതരണം, പോളിംഗ് ദിവസത്തെ ചുമതലകൾ, വോട്ടെണ്ണൽ, വിജയികളെ പ്രഖ്യാപിക്കൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റുമാരെ തിരഞ്ഞെടുക്കൽ, സത്യപ്രതിജ്ഞ തുടങ്ങി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അവസാനഘട്ടംവരെയുള്ള പ്രവർത്തനങ്ങളെങ്ങനെ നിർവ്വഹിക്കണമെന്ന പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം, ക്രമീകരണങ്ങൾ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളിലും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

നാമനിർദേശ പത്രികാ സമർപ്പണം തൊട്ടുള്ള പൊതുനിർദ്ദേശങ്ങൾപരിശീലകർ വിശദീകരിച്ചു നൽകി. നിധിൻ സി.എൻ (ജില്ലാ പഞ്ചായത്ത് ജെ.എസ്), സുരേഷ് ടി.ഐ (ഓഡിറ്റ് സൂപ്പർ വൈസർ, പഞ്ചായത്ത് അസി. ഡയറക്ടറുടെ കാര്യാലയം), അഹമ്മദ് നിസാർ (ഡെപ്യൂട്ടി തഹസിൽദാർ, ആർ.ഡി.ഒ, ഇരിങ്ങാലക്കുട) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *