റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് അവകാശപ്പെട്ട് യു.എസ്. സൈന്യം

March 22, 2026 - 6:30 am

ദുബായ്: ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് യു.എസ്. സൈന്യം അവകാശപ്പെട്ടു. ഇറാൻ അവരുടെ ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന സംഭരണശാലകളെല്ലാം ബോംബിട്ട് തകർത്തതോടെയാണ് ഇത് സാധ്യമായതെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു.

22 രാജ്യങ്ങൾ സംയുക്തപ്രസ്താവനയിറക്കി.

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് നിർത്തണമെന്നും കടലിലുടക്ക് തുറക്കണമെന്നും ഇറാനോടാവശ്യപ്പെട്ടുകൊണ്ട് 22 രാജ്യങ്ങൾ സംയുക്തപ്രസ്താവനയിറക്കി. യു.എ.ഇ., ബഹ്റൈൻ, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രസ്താവനയിൽ ഒപ്പിട്ടു. അതിനിടെ, ഹോർമുസിലൂടെ ജപ്പാൻ കപ്പലുകളെ കടത്തിവിടുമെന്ന് ഇറാൻ അറിയിച്ചു. ഇറാനുമായി ബന്ധമുള്ള ദുബായിലെ ആശുപത്രി പൂട്ടാൻ യു.എ.ഇ. ഉത്തരവിട്ടെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *