റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും

November 15, 2020 - 6:41 pm

കൊച്ചി: സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ടും, ഡോളര്‍ കടത്ത് കേസിലും മൊഴിയെടുക്കാനായി റിമാന്‍ഡില്‍ കഴിയുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കേസില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു

രണ്ടു കേസിലും അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ശിവശങ്കറിന്‍റെ അറിവോടെയായിരുന്നു സ്വര്‍ണക്കളളക്കടത്തെന്ന് എന്‍ഫോഴ്സ്മെന്‍റിന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഈ വഴിയാണ് കസ്റ്റംസിന്റെയും നീക്കം.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *