കാസര്‍ഗോഡ്: കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്.ടി.സി. ബസ് സര്‍വ്വീസ് അടുത്ത ആഴ്ചയില്‍ പുന:രാരംഭിക്കാൻ തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ.എസ്. ആര്.ടി.സി. ബസുകളുടെ സര്‍വ്വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യം 13-11-2020 വെള്ളിയാഴ്ച ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഉത്തരവിട്ടു.
തിങ്കളാഴ്ച കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സര്‍വ്വീസ് സമയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമായിരിക്കും സര്‍വ്വീസ് പുനരാരംഭിക്കും. ചിലപ്പോൾ സർവീസ് ചൊവ്വാഴ്ചയിലേക്ക് മാറ്റാനിടയുണ്ട്.



