സീറ്റ് ലഭിച്ചുവെങ്കിലും മത്സരിക്കാനില്ല -ചാണ്ടി ഉമ്മൻ

കോട്ടയം: സീറ്റ് ലഭിച്ചുവെങ്കിലും മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ചാണ്ടി ഉമ്മന്‍.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. സ്വന്തം തീരുമാനത്തിലാണ് പിന്‍മാറ്റമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും യൂത്ത് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ഒരാളെ മാത്രമാണ് പരിഗണിച്ചത്. ഇത് കടുത്ത അവഗണനയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്കേറ്റ ചെമ്പഴന്തി വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി അണിയൂര്‍ എം പ്രസന്നകുമാറിന് വേണ്ടി ചാണ്ടി ഉമ്മൻ വോട്ടഭ്യര്‍ഥന നടത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം