റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവംബര്‍ 16 ലോക വാഹനാപകട ദിനം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സാന്ത്വനവുമായി വീടുകളിലേക്ക്

November 14, 2020 - 9:33 am

കാസര്‍കോട്: നവംബര്‍ 16 . വാഹനാപകടത്തില്‍ പെട്ട് മരണമടയുന്നവരുടെ ലോക ഓര്‍മ്മദിനമാണ് . വാഹന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ബന്ധുക്കളുടെ കണ്ണീരൊപ്പാന്‍ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വീടുകളിലേക്കെന്ന പുതിയ ആശയവുമായി വാഹന വകുപ്പിന്റെ കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്ത് . ബൈക്കപകടത്തില്‍ കുടുംബത്തിന്റെ അത്താണിയായ മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്ന കാസര്‍കോട് തളങ്കര ഖാസി ലൈനിലെ പിഎച്ച് അബ്ദുള്‍ ഖാദറിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ ആദ്യം എത്തിയത്.

അബ്ദുള്‍ ഖാദറിന്റെയും സുമയ്യയുടെയും മകന്‍ ഹസന്‍ മിദ്‌ലാജ് സഹോദരി പുത്രന്‍ അബുഹുസൈഫത്തും ഇക്കഴിഞ്ഞ ജൂലൈ 15ന് രാത്രി കുമ്പള നായികാപ്പില്‍ വെച്ചുണ്ടായ അപകത്തിലാണ് മരണപ്പെട്ടത്. അബ്ദുള്‍ ഖാദറിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് മകന്റെ വേര്‍പാടിന്റെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വിങ്ങിപ്പൊട്ടിയ പിതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടിഒ എം ജഴ്‌സണ്‍ സ്വാന്തനിപ്പിച്ചു.

ഇത്തരത്തില്‍ നൂറുകണക്കിന് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരും മരണക്കിടക്കയിലായിരിക്കുന്നവരും സമൂഹത്തിലുണ്ട്. ഇവര്‍ക്ക് സാന്ത്വനമേകാനോ അപകടങ്ങളുടെ ഭവിഷ്യത്ത് വിശദീകരിക്കാനോ ആരും തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് തിരിച്ചറിഞ്ഞാണ് പുതിയ ആശവുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തുവന്നത്. തുടര്‍ന്നുളള ദിവസങ്ങളില്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ജില്ലയിലെ 12 ഓളം വീടുകളില്‍ ഉദ്യോഗസ്ഥര്‍ സാന്ത്വനവുമായി എത്തും. ഈ ആശയം ഇതര ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്.

തളങ്കരയിലെ അബ്ദുള്‍ ഖാദര്‍ പറയുന്നു, എല്ലാ പ്രതീക്ഷയും വളര്‍ന്നു വരുന്ന മകനിലായിരുന്നു. വീടിന്റെ കല്ലുപോലും ചുമക്കാന്‍ ഏറെ ഉല്‍സാഹം കാണിച്ച മകന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ആര്‍ക്കും ഈ ഗതി വരരുതെന്നും മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രതയും ഏറെ ശ്രദ്ധയും കാണിക്കണമെന്നും വീട്ടിലെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടിഒ എം ജേഴ്ണുമായി സംസാരിക്കുമ്പോള്‍ അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥര്‍ ഈ വീട്ടില്‍ അരമണിക്കൂര്‍ ചെലവഴിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എപി കൃഷ്ണകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.അരുണ്‍രാജ്, എം സുധീഷ്, എ. സുരേഷ് എന്നിവരും ആര്‍ടിഒയുടെ കൂടെ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *