റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിമുടി മാറ്റവുമായി ഇന്ത്യൻ പബ്ജിയെത്തുന്നു

November 13, 2020 - 2:43 pm

ന്യൂഡല്‍ഹി: ഗെയിം ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പബ്ജി ഗെയിം ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പബ്ജി കോര്‍പ്പറേഷനാണ് ‘പബ്ജി മൊബൈല്‍ ഇന്ത്യ’ എന്ന പേരില്‍ പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണിതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഗെയിം പൂര്‍ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതും ഉപയോക്താക്കള്‍ക്ക് ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതുമായിരിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. ഡേറ്റ സുരക്ഷിതമാണെന്ന് നിരന്തരം ഉറപ്പ് വരുത്തുന്നു. ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം ഇന്ത്യയിലെത്തുന്നത്.

ഗെയിമിലെ കഥാപാത്രങ്ങള്‍, വസ്ത്രധാരണം, വിര്‍ച്വല്‍ സ്റ്റിമുലേഷന്‍ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റമുണ്ട്.

പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സെന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. പുതിയ പബ്ജി അവതരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.

സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തത് ചൈനീസ് കമ്പനിയായ ടെന്‍സെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *