റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടമ്പുഴയില്‍ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി

April 16, 2026 - 12:25 pm

കൊച്ചി: അനധികൃത മദ്യവില്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കി എന്ന് ആരോപിച്ച് കുട്ടമ്പുഴയിലെ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി. കുട്ടമ്പുഴ പഞ്ചായത്ത് പിണവൂര്‍കുടി വാര്‍ഡ് അംഗം ബിന്ദു രാജേന്ദ്രനാണ് മര്‍ദനമേറ്റത്. 2026 ഏപ്രിൽ 15 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ബിന്ദുവിന്‍റെ വസ്ത്രമടക്കം വലിച്ചു കീറി

പ്രദേശത്തെ ഒരു ക്ലബിന്‍റെ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയ ബിന്ദുവിനെയും മകനെയും ബന്ധുക്കളെയും മകന്‍റെ സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു. ബിന്ദുവിന്‍റെ വസ്ത്രമടക്കം വലിച്ചു കീറി എന്നാണ് പരാതിയില്‍ പറയുന്നത്. മകന്‍ വിമല്‍, സുഹൃത്തുക്കളായ അമില്‍, സതീശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മദ്യപിച്ച് വന്ന മധു എന്നയാള്‍ ബിന്ദുവാണ് പോലീസില്‍ പരാതി കൊടുത്തത് എന്ന് പറഞ്ഞ് ചീത്ത വിളിച്ചു.

വിഷു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി ബിന്ദുവും മകനും അനിയനും അനിയത്തിയും മകന്‍റെ കൂട്ടുകാരും കൂടിയാണ് പോയത്. പരിപാടി കഴിഞ്ഞ് ഇറങ്ങി വന്നപ്പോള്‍ മദ്യപിച്ച് വന്ന മധു എന്നയാള്‍ ബിന്ദുവാണ് പോലീസില്‍ പരാതി കൊടുത്തത് എന്ന് പറഞ്ഞ് ചീത്ത വിളിച്ചു. അമ്മയാണ് പരാതി കൊടുത്തത് എന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞു എന്ന് മകന്‍ ചോദിച്ചു. അതോടെ മധു മകനെ തല്ലി.

കോതമംഗലം സിഐയുടെ നേതൃത്വത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായതോടെ മധുവിന്‍റെ കൂടെ പ്രതാപന്‍, എക്‌സൈസില്‍ ജോലിയുള്ള രാജേഷ്, മനു എന്നിവരെല്ലാം വന്ന് ഉപദ്രവിച്ചു എന്ന് ബിന്ദു പ്രതികരിച്ചു. ബിന്ദു രാജേന്ദ്രനും മകനും മറ്റുള്ളവരും കോതമംഗലം ആശുപത്രിയില്‍ ചികിത്സയിലാണ്. കോതമംഗലം സിഐയുടെ നേതൃത്വത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *