റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ടുവയസുകാരനെ നരബലി നല്‍കിയ രണ്ടു പേര്‍ക്ക് ജീവപര്യന്തം

November 13, 2020 - 2:40 pm

ഭുവനേശ്വര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ എട്ടുവയസുകാരനെ നരബലി നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ കോടതി.
ഒഡീഷ കേന്ദ്രപ്പാറ ജില്ല സ്വദേശികളായ അബിനാഷ് ചൗധരി ഇയാളുടെ സഹായി ബൈരഗി ദാസ് എന്നിവര്‍ക്കാണ് ശിക്ഷിച്ചത്.
രാജേഷ് നായക് എന്ന കുട്ടിയെയാണ് ഇവർ കൊലപ്പെടുത്തിയത്. നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

അബിനാഷ് സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.
2015 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം .

നിഗൂഢമായ ഏതോ ആചാരത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്.
സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് പ്രോസിക്യൂഷന്‍ കൗണ്‍സല്‍ മാനസ് ബെഹെറ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *